Connect with us

Kerala

നന്ദകുമാറിന് മറുപടി പറയാനില്ല; ഞങ്ങളെ ജനങ്ങള്‍ക്കറിയാം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിന് ഇടക്ക് നിസ്സാര കാര്യം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം |  സോളാര്‍ കേസുമായി ബന്ധപ്പെട്ട് ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിനിടക്ക് നിസ്സാര കാര്യങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഞങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏത് രൂപത്തിലാണ് നന്ദകുമാര്‍ പറയുന്നതെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് പറയുമ്പോള്‍ പറഞ്ഞതായിരിക്കാം. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിന് ഇടക്ക് നിസ്സാര കാര്യം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

യുഡിഎഫിന്റെ ഭാഗമായിരുന്ന രണ്ട് ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ കൊതിച്ചതിന്റെ പരിണിത ഫലമാണ് ഉമ്മന്‍ചാണ്ടിയെ സോളാര്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്ന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നന്ദകുമാര്‍ ആരോപിച്ചിരുന്നു

 

Latest