Kerala
നന്നുവക്കാട് വാഹനാപകടം; രണ്ടു പേർക്ക് പരുക്ക്
ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം.

പത്തനംതിട്ട| തിരുവല്ല കുമ്പഴ സംസ്ഥാന പാതയിൽ നന്നുവക്കാട് വെച്ച് വാഹനാപകടം. രണ്ടു പേർക്ക് പരുക്ക്. മലയാറ്റൂർ പള്ളിയിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന മാരുതി ഒമിനി വാൻ ആണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം.ഇന്ന് പുലർച്ചെ 04:45നായിരുന്നു അപകടം.
റോഡ് സൈഡിൽ നിന്ന ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞാണ് വണ്ടി നിന്നത്.കാറിൽ കുടുങ്ങി കിടന്ന കുമ്പഴ സ്വദേശിയായ ഡ്രൈവർ റോബിൻ റെജിയെ (26) നെടുമ്പുരത്തു കുമ്പഴയ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്.
അപകടത്തിൽ വെട്ടൂർ, വടക്കുപ്പുറം സ്വദേശിയായ ദാവൂദ് കുട്ടി (75) എന്ന ആൾക്കും പരുക്ക് പറ്റിയിരുന്നു.പരുക്കേറ്റവരെ പത്തനംതിട്ട ഗവണ്‍മെന്‍റ് ഹോസ്പിറ്റലിൽ എത്തിച്ചു.
---- facebook comment plugin here -----