National
നരേന്ദ്ര മോദിയുടെ ബിരുദമല്ല രാജ്യത്തെ പ്രധാന പ്രശ്‌നം: ശരദ് പവാര്‍
തൊഴിലില്ലായ്മ, ക്രമസമാധാനം, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ശരദ് പവാര്‍
ന്യൂഡല്‍ഹി| പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തി നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തലവനും മുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍. രാജ്യം ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുമ്പോള്‍, ഭരണനേതാക്കളുടെ ബിരുദത്തെ ചൊല്ലി അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷമെന്ന് പവാര്‍ വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദമല്ല രാജ്യത്തെ പ്രധാന പ്രശ്‌നം. രാജ്യം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍, അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.
തൊഴിലില്ലായ്മ, ക്രമസമാധാനം, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ശരദ് പവാര്‍ പ്രതികരിച്ചു.