Connect with us

National

നരേന്ദ്ര മോദിയുടെ ഛായാചിത്രം കീറി; ഗുജറാത്ത് എം എല്‍ എയ്ക്ക് 99 രൂപ പിഴ

കോണ്‍ഗ്രസ് എംഎല്‍എ അനന്ത് പട്ടേലിനാണ് പിഴ ശിക്ഷ

Published

|

Last Updated

ഗാന്ധി നഗര്‍| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എംഎല്‍എയ്ക്ക് 99 രൂപ പിഴയടക്കാന്‍ ഉത്തരവിട്ട് കോടതി. ഗുജറാത്തിലെ നവസാരിയിലെ കോടതിയുടെതാണ് ഉത്തരവ്. കോണ്‍ഗ്രസ് എംഎല്‍എ അനന്ത് പട്ടേലിനോടാണ് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടത്.

2017-ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചേംബറില്‍ കയറി നരേന്ദ്ര മോദിയുടെ ഛായാചിത്രം വലിച്ചുകീറിയെന്നാണ് ഇദ്ദേഹത്തിനെതിരെയുളള ആരോപണം. വിധിയായി കോടതി 99 രൂപ പിഴയടക്കാന്‍ ഉത്തരവിടുകയായിരുന്നു.

പട്ടേലടക്കം കേസിലെ മൂന്ന് പ്രതികള്‍ ക്രിമിനല്‍ അതിക്രമത്തിന് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പിഴയടച്ചില്ലെങ്കില്‍ ഏഴുദിവസം തടവ് ശിക്ഷ അനുഭവിക്കണം.

 

 

 

 

 

 

Latest