Connect with us

International

നരേന്ദ്ര മോദി ഫെബ്രുവരിയില്‍ അമേരിക്ക സന്ദര്‍ശിച്ചേക്കും

ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളതെന്ന് ട്രംപ് വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി|യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയ സുഹൃത്ത് ഡോണള്‍ഡ് ട്രംപുമായി സംസാരിക്കാന്‍ കഴിഞ്ഞു. അതില്‍ സന്തോഷമുണ്ട്. രണ്ടാം ഘട്ടവും പ്രസിഡന്റായതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ മഹത്തായ രാജ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും യഥാര്‍ത്ഥ സുഹൃത്തുക്കളായാണ് കാണുന്നതെന്ന് ട്രംപ് മറുപടി പറഞ്ഞു. ട്രംപുമായി ആശയവിനിമയം നടത്തിയ കാര്യം പ്രധാനമന്ത്രി എക്‌സിലൂടെയാണ് അറിയിച്ചത്. ട്രംപിന്റെ സ്ഥാനാരോഹണത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പങ്കെടുത്തിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി തങ്ങള്‍ക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് വ്യക്തമാക്കി. 2024ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപുമായി സംസാരിക്കാനുള്ള അവസരം കിട്ടിയ ലോക നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര മോദി. മോദിയും ട്രംപും 2019ല്‍ ഹ്യുസ്റ്റണിലും 2020ല്‍ ഫെബ്രുവരിയില്‍ അഹമ്മദാബാദിലും നടന്ന വിവിധ റാലികളിലും ആയിരകണക്കിന് ആളുകളെ അഭിസംബോധന ചെയ്തിരുന്നു.

 

 

---- facebook comment plugin here -----

Latest