Connect with us

National

മൂന്നാമതും മോദി; എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍

തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് മോദി പ്രധാന മന്ത്രി പദത്തിലെത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ പത്തൊമ്പതാമത്തെ പ്രധാന മന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോദി സത്യപ്രതിജ്ഞ ചെയ്തു.തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് മോദി പ്രധാന മന്ത്രി പദത്തിലെത്തുന്നത്. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യാവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം രാജ്‌നാഥ് സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
നരേന്ദ്രമോദിക്കും രാജ്‌നാഥ് സിങ്ങിനും ശേഷം മൂന്നാമതായി സത്യപ്രതിജ്ഞ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തു.കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്ത്രമന്ത്രിയായിരുന്നു അമിത് ഷാ.

മുന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി , ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, നിര്‍മല സീതാരാമന്‍, സുബ്രമണ്യ ജയശങ്കര്‍, മനോഹര്‍ ലാല്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.

72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.അതില്‍ 30 ക്യാബിനറ്റ് മന്ത്രിമാരും,5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും, 36 സഹമന്ത്രിമാരും ഉള്‍പ്പെടും.ജെ.ഡി.യുവിലെയും ടി.ഡി.പിയിലേയും രണ്ട് പേര്‍ വീതം മന്ത്രിമാരായി അധികാരമേല്‍ക്കും.

ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്ന രണ്ടാമത്തെ വ്യക്തിയാണ് മോദി. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍, അമിത് ഷാ എന്നിവര്‍ അതേ വകുപ്പുകള്‍ തന്നെ കൈകാര്യം ചെയ്തേക്കുമെന്നാണ് വിവരം.ബിജെപി 36 മന്ത്രിമാരുടെ പട്ടികയാണ് തയ്യാറാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്നും സുരേഷ് ഗോപിജോര്‍ജ് കുര്യന്‍ എന്നിവരാണ് കേന്ദ്ര മന്ത്രിമാരാകുന്നത്.

 

 

Latest