Connect with us

National

നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു; കാവല്‍ മന്ത്രിസഭ തുടരാന്‍ നിര്‍ദേശം

പുതിയ സര്‍ക്കാര്‍ രൂപികരണത്തിനായി മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് വൈകീട്ട് നാലിന് ചേരും

Published

|

Last Updated

ന്യൂഡല്‍ഹി |  ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി സ്വീകരിച്ച രാഷ്ട്രപതി ,പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ കാവല്‍ മന്ത്രിസഭയില്‍ പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു.രാജിക്കത്ത് നല്‍കിയതിന് പിറകെ മോദി ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് രാഷ്ട്രപതി ഭവനിലെത്തും മുന്‍പ് പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം ചേര്‍ന്നിരുന്നു.

പുതിയ സര്‍ക്കാര്‍ രൂപികരണത്തിനായി മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് വൈകീട്ട് നാലിന് ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുക്കും.

പിന്തുണയ്ക്കുന്ന കക്ഷികളുടെ പട്ടികസഹിതം ഇന്നുതന്നെ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാണ് ബിജെപി നീക്കം.

എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയുവും ടിഡിപയും വീണ്ടും മുന്നണിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു പാര്‍ട്ടികളേയും പ്രതിനിധീകരിച്ച് ചന്ദ്രബാബഹു നായിഡും നിതീഷ് കുമാറും യോഗത്തിലെത്തും

അതേ സമയം ഇരു പാര്‍ട്ടികളേയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമം നടത്തുന്നുണ്ട്.

 

Latest