National
നരോദ ഗാം കൂട്ടക്കൊല; മുഴുവന്‍ പ്രതികളേയും കോടതി വെറുതെവിട്ടു
കൊലപാതകം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചത്.
ന്യൂഡല്‍ഹി | നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ മായ കോട്നാനി, ബജ്റംഗദള്‍ മുന്‍ നേതാവ് ബാബു ബജ്റംഗി, വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ജയ്ദീപ് പട്ടേല്‍ ഉള്‍പ്പെടെ 67 പ്രതികളെയാണ് അഹമ്മദാബാദ് പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്. പ്രത്യേക കോടതി ജഡ്ജി ശുഭദാ കൃഷ്ണകാന്ത് ബക്ഷിയാണ് വിധി പ്രഖ്യാപിച്ചത്.
കലാപത്തില്‍ അഹമ്മദാബാദിലെ നരോദ ഗാമില്‍ 11 പേര്‍ കൊല്ലപ്പെടുകയും വീടുകള്‍ തീവെച്ച് നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കേസില്‍ 86 പേര്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ഇതില്‍ 17 പേരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി വിചാരണ നേരിട്ട 68 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 1
കലാപം, കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, അനധികൃതമായി സംഘം ചേരല്‍, മതസ്പര്‍ധ വളര്‍ത്തല്‍, കൊള്ള, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ബിജെപി നേതാവ് മായ കോട്നാനി വനിതാ ശിശു ക്ഷേമ മന്ത്രിയായിരിക്കെയാണ് ഗുജറാത്തില്‍ വംശഹത്യ അരങ്ങേറുന്നത്. കോട്നാനിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് കോട്നാനിയെ കുറ്റവിമുക്തയാക്കിയിരുന്നു