NASA
എയര്‍ ടാക്‌സിയുടെ പരീക്ഷണം ആരംഭിച്ച് നാസ
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വ്യോമയാനങ്ങള്‍ ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
വാഷിംഗ്ടണ്‍ | പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ടാക്‌സിയുടെ പരീക്ഷണം ആരംഭിച്ച് നാസ. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ വികസന സ്ഥാപനമാണ് നാസ. കുത്തനെയുള്ള ടേക്ക് ഓഫിന്റേയും ലാന്‍ഡിങ്ങിന്റേയും പരീക്ഷണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ജോബി ഏവിയേഷന്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണ് ആളുകളേയും സാധനങ്ങളുടേയും ഗതാഗത്തിനായി ഉപയോഗിക്കാമെന്ന് ഉപയോഗിക്കാന്‍ കഴിയുന്ന എയര്‍ ടാക്‌സി വികസിപ്പിക്കുന്നത്. ആദ്യമായാണ് നാസ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തുന്നത്.
സെപ്റ്റംബര്‍ പത്താം തിയ്യതി വരെ പരീക്ഷണം നടക്കും. ജോബി ഏവിയേഷന്‍സിന്റെ കാലിഫോര്‍ണ്ണിയയിലുള്ള ഇലക്ട്രിക് ഫ്‌ലൈറ്റ് ബേസിലാണ് പരീക്ഷണം നടക്കുന്നത്.
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വ്യോമയാനങ്ങള്‍ ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം വ്യോമയാനങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ച് നാസ വിവരം രേഖപ്പെടുത്തും. ഭാവിയില്‍ ഇവ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും നാസ ഉദ്ദേശിക്കുന്നുണ്ട്. രാജ്യത്തെ വ്യോമ ഗതാഗതം മെച്ചപ്പെടുത്താനായി അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി നാഷണല്‍ ക്യാമ്പയ്ന്‍ അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇത് വ്യപിപ്പിക്കാനും നാസയുടെ നേതൃത്ത്വത്തില്‍ നടത്തുന്നുണ്ട്.