Health
മൂക്കിലെ ദശ ഓപ്പറേഷന്‍ ഇല്ലാതെ പരിഹരിക്കാം
മൂക്കില്‍ ടോര്‍ച്ചടിച്ചു നോക്കിയാല്‍ ഒരു മുന്തിരിക്കുലപ്പോലെ കാണുന്ന വളര്‍ച്ചയാണ് മൂക്കിലെ ദശ
മൂക്കിലെ ദശ കാരണം ഉറങ്ങാന്‍ പ്രയാസമുള്ളവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. മൂക്കില്‍ ദശയുള്ളവരില്‍ രാത്രി ശ്വാസതടസവും മൂക്കടപ്പും വളരെ സ്വാഭാവികമാണ്. മൂക്കില്‍ ദശ വന്നതിന്റെ പേരില്‍ ഓപ്പറേഷന്‍ നിര്‍ദേശിച്ച കുട്ടികളും മുതിര്‍ന്നവരും നമുക്കിടയില്‍ ഒരുപാടുണ്ട്.
എന്താണ് മൂക്കിലെ ദശ
മൂക്കില്‍ ടോര്‍ച്ചടിച്ചു നോക്കിയാല്‍ ഒരു മുന്തിരിക്കുലപ്പോലെ കാണുന്ന വളര്‍ച്ചയാണ് മൂക്കിലെ ദശ. മറ്റുചില കണ്ടീഷനുകളില്‍ അഡിനോയിഡ് ഹൈപ്പര്‍ട്രോഫി, ടര്‍ബിനേറ്റ് ഹൈപ്പര്‍ട്രോഫി, നേസല്‍ പോളിപ് എന്നിവയെ പൊതുവായി പറയുന്നതാണ് മൂക്കിലെ ദശ. ഇവ ഓരോന്നും വ്യത്യസ്തമായ അവസ്ഥകളാണ്. നമ്മുടെ മൂക്കിന്റെ നടുവിലായി ഒരു നേര്‍ത്ത മെബ്രെയ്ന്‍ ഉണ്ട്. മ്യൂക്കസ് മെബ്രെയ്ന്‍ എന്നാണ് അവ അറിയപ്പെടുന്നത്. മ്യൂക്കസ് മെബ്രെയിനില്‍ എന്തെങ്കിലും ഇന്‍ഫെക്ഷനോ എന്തെങ്കിലും അലര്‍ജി റിയാക്ഷനോ ഉണ്ടെങ്കില്‍ അത് തടിച്ചു വീര്‍ത്ത് മുന്തിരിയുടെ വലിപ്പത്തിലാകുന്ന അവസ്ഥയാണ് നേസല്‍ പോളിപ്. ഇത് നേര്‍ത്ത പിങ്ക് നിറത്തില്‍ കാണുന്ന ഒരു വളര്‍ച്ചയാണ്. ഈ വളര്‍ച്ച മൂക്കില്‍ തടസം സൃഷ്ടിച്ചാണ് കുട്ടികളില്‍ ഉറക്കത്തിന് പ്രയാസം ഉണ്ടാക്കുന്നത്. ഇതാണ് പൊതുവായി കാണുന്ന മൂക്കിലെ ദശ.
രണ്ടാമത്തെ കണ്ടീഷനാണ് ടര്‍ബിനേറ്റ് ഹൈപ്പര്‍ട്രോഫി. ഇത് മൂക്കിന്റെ ഉള്ളില്‍ ഒരു ബോണി പാര്‍ട്ടുണ്ട്. എല്ലിന്റെ പോലെയുള്ള ഭാഗമാണ് ടര്‍ബിനേറ്റ്. ഇത് എല്ലാവരുടെയും മൂക്കില്‍ കാണുന്ന ഭാഗമാണ്. ഇന്‍ഫെക്ഷനുകള്‍ കുട്ടികളില്‍ ഇടയ്ക്കിടെ ഉണ്ടാകുമ്പോള്‍ ടര്‍ബിനേറ്റ് വലുതായി വീര്‍ക്കുന്നതാണ് ടര്‍ബിനേറ്റ് ഹൈപ്പര്‍ട്രോഫി. ഇക്കാര്യവും മൂക്കിന്റെ ഉള്ളില്‍ പരിശോധിച്ചാല്‍ കാണാവുന്നതാണ്. മൂന്നാമത്തെ കണ്ടീഷനാണ് അഡിനോയിഡ്‌സ്. അഡിനോയിഡ്‌സ് എന്നാല്‍ മൂക്കിന്റെയും തൊണ്ടയുടെയും പിറക് ഭാഗത്തായി ഒരു ലിംഫാറ്റിക് ഗ്രന്ഥിയുണ്ട്. ഈ ഗ്രന്ഥിയില്‍ എന്തെങ്കിലും ഇന്‍ഫെക്ഷനോ നീര്‍ക്കെട്ടോ വന്നിട്ടുണ്ടാകുന്ന തടിപ്പാണ് അഡിനോയിഡ്‌സ്. അഡിനോയിഡ്‌സ് ഉള്ള കുട്ടികളില്‍ പൊതുവായി കൂര്‍ക്കംവലി, ഉറക്കം കിട്ടാതിരിക്കുക അങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്.
മൂക്കിലെ ദശ അല്ലെങ്കില്‍ നേസല്‍ പോളിപ്പ് രണ്ടു തരമുണ്ട്. ആന്‍ഡ്രോ കൊയേനല്‍, എത്ത്‌മോയിഡല്‍ എന്നിവ. ആന്‍ഡ്രോ കൊയേനല്‍ എന്നുവെച്ചാല്‍ കവിളിന്റെ രണ്ട് വശങ്ങളിലായി കുറേ സൈനസുകളുണ്ട്. ഈ സൈനസുകളില്‍ നിന്ന് വരുന്ന പോളിപുകളാണ് ആന്‍ഡ്രോ കൊയേനല്‍ പോളിപ്. രണ്ടാമത്തെ വിഭാഗമാണ് എത്ത്‌മോയിഡല്‍ പോളിപ്. മൂക്കിന്റെ രണ്ട് വശങ്ങളില്‍ നിന്ന് വരുന്ന പോളിപാണ് എത്ത്‌മോയിഡല്‍ പോളിപ്. ഏതുതരം പോളിപാണ് എന്നറിയാന്‍ നേസല്‍ എന്‍ഡോസ്‌കോപ്പിയാണ് ചെയ്യുക. സാധാരണയായി മാതാപിതാക്കള്‍ക്ക് നേസല്‍ പോളിപ് ഉണ്ടെങ്കില്‍ കുട്ടികള്‍ക്കും നേസല്‍ പോളിപ് വരാനുള്ള സാധ്യത കൂടുതലാണ്. ചില മരുന്നുകളോട് ഹൈപ്പര്‍ സെന്‍സിറ്റീവായ കുട്ടികള്‍ ഉണ്ടാകും. ഹൈപ്പര്‍സെന്‍സിറ്റീവ് കാണിച്ച് വരുന്ന പോളിപുകളും കാണാറുണ്ട്. വൈറ്റമിന്‍ ഡി കുറവുള്ള കുട്ടികളിലും പോളിപ് വരാനുള്ള സാധ്യത വളരെയധികമാണ്. ഇടക്കിടെ അലര്‍ജി, മൂക്കിന് ഇന്‍ഫെക്ഷന്‍ എന്നിവയുള്ള കുട്ടികളിലും ദശ വളര്‍ന്നുവരാറുണ്ട്.
ലക്ഷണങ്ങള്‍
1. രാത്രി മൂക്ക് അടയുക
2. രാത്രി കൂര്‍ക്കം വലിക്കുക.
3. ഉറക്കത്തില്‍ ശ്വാസം കിട്ടാത്ത അവസ്ഥ
4. രാവിലെ എഴുന്നേല്‍ക്കുമ്പോഴും മൂക്ക് അടഞ്ഞ് ഇരിക്കുക.
5. ശബ്ദം അടയുക.
6. മുഖത്ത് വേദന അനുഭവപ്പെടുക.
മൂക്കിലെ ദശ എങ്ങനെ കണ്ടെത്താം
മൂക്ക് പരിശോധിച്ചു കഴിഞ്ഞാല്‍ തന്നെ ദശ ഉണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കും. മൂക്കിന്റെ ഉള്‍വശത്തേക്കുള്ള പോളിപ്പ് നേസല്‍ എന്‍ഡോസ്‌കോപ്പിയിലൂടെ കണ്ടുപിടിക്കാന്‍ കഴിയും. വീട്ടിലിരുന്ന് മൂക്കിലെ ദശ പരിഹരിക്കാന്‍ സാധിക്കും. ഇടക്കിടെ ഇന്‍ഫെക്ഷന്‍ വരുന്ന കുട്ടികള്‍ക്ക് മൂക്കില്‍ തുളസി നീര് ഇറ്റിച്ചുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ ദശയുടെ വലിപ്പം കുറയാന്‍ ഒരുപരിധിവരെ സാധിക്കും. മുക്കുറ്റിയുടെ നീര് മൂക്കില്‍ ഇറ്റിച്ചുകൊടുക്കാവുന്നതുമാണ്. ഹോമിയോപ്പതിയില്‍ ഇത്തരം പോളിപുകള്‍ക്ക് ഫലപ്രദമായ ചികിത്സയുണ്ട്. ചെറിയ പോളിപുകള്‍ക്ക് ഒരു ഡോക്ടറെ കണ്ട് കൃത്യമായ അളവില്‍ ഹോമിയോ മരുന്ന കഴിച്ചാല്‍ മൂന്ന മുതല്‍ ആറ്മാസം വരെയുള്ള കാലയളവില്‍ പോളിപിന്റെ വലിപ്പം കുറഞ്ഞ് പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ കഴിയും.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഷഹ്‌ല സിഎച്ച്
ഡോക്ടര്‍ ബാസില്‍ ഹോമിയോ ഹോസ്പിറ്റല്‍
പാണ്ടിക്കാട്, മലപ്പുറം