National
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിശദീകരണം തേടി ദേശീയ ബാലാവകാശ കമ്മീഷന്‍
പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ജിവനൊടുക്കിയ സംഭവം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി

ന്യൂഡല്‍ഹി | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് അയച്ചത്.
ഏഴ് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നോട്ടീസില്‍ പറയുന്നത്. പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ജിവനൊടുക്കിയ സംഭവം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
---- facebook comment plugin here -----