National
വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന് ആരോപണം; രാഹുൽ ഗാന്ധിക്കെതിരെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു
വനിത എംപിമാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാധ്യക്ഷന്മാര്‍ നടപടി സ്വീകരിക്കണമെന്ന് വനിത കമ്മീഷന്‍ പറഞ്ഞു.
ന്യൂഡല്‍ഹി | പാര്‍ലമെന്റ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി എംപിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍.നാഗാലന്‍ഡ് വനിത എം പി ഫാംഗ്‌നോന്‍ കൊന്യാക്കിന്റെ ആരോപണത്തിലാണ് നടപടി.
വനിത എംപിമാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാധ്യക്ഷന്മാര്‍ നടപടി സ്വീകരിക്കണമെന്ന് വനിത കമ്മീഷന്‍ പറഞ്ഞു.പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തിനിടെ രാഹുല്‍ തന്റെ അടുത്തുവന്ന് ആക്രോശിച്ചെന്നും ഇത് തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. തന്റെ അന്തസ്സും ആത്മാഭിമാനവും രാഹുല്‍ ഗാന്ധി കാരണം വ്രണപ്പെട്ടതായും ഇവര്‍ പരാതിപ്പെട്ടു.
അതേസമയം പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസാണ് രാഹുല്‍ഗാന്ധിക്കെതിരെ ചുമത്തിയിരിക്കുന്നത്. പാര്‍ലമെന്റ് പോലീസാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ശാരീരികമായി അക്രമിച്ചെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നതുള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.