Uae
ദേശീയദിനം; 4,239 തടവുകാരെ മോചിപ്പിക്കും
രാജ്യത്തെ ശിക്ഷാ സ്ഥാപനങ്ങളില്‍ നിന്നും തിരുത്തല്‍ സ്ഥാപനങ്ങളില്‍ നിന്നും തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ നേതാക്കള്‍ ഉത്തരവിട്ടു.
ദുബൈ| ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ ശിക്ഷാ സ്ഥാപനങ്ങളില്‍ നിന്നും തിരുത്തല്‍ സ്ഥാപനങ്ങളില്‍ നിന്നും തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ നേതാക്കള്‍ ഉത്തരവിട്ടു. 2,269 തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ ഉത്തരവിട്ടു. ദുബൈയില്‍ 1,169 തടവുകാരെ മോചിപ്പിക്കാന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു.
എമിറേറ്റിലെ പീനല്‍ ആന്‍ഡ് റിഫോര്‍മേറ്റീവ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് 118 തടവുകാരെ മോചിപ്പിക്കാന്‍ ഫുജൈറ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഉത്തരവിറക്കി. 683 തടവുകാരെ മോചിപ്പിക്കാനും ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഉത്തരവിട്ടു. തടവുകാരെ അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനൊപ്പം അവര്‍ക്ക് പുതിയ ജീവിതത്തിന് അവസരം നല്‍കാനും സ്ഥിരത കൈവരിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് സന്തോഷം നല്‍കാനും അവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനും ലക്ഷ്യമിടുന്നതാണ് സംരംഭം.