Uae
മിക്ക എമിറേറ്റുകളിലും ദേശീയ ദിനാഘോഷങ്ങള്‍ ഇന്ന് തുടങ്ങും
ഷാര്‍ജയില്‍, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഷാര്‍ജ നഗരം, കല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലെ എല്ലാ പൊതു മ്യൂസിയങ്ങളിലേക്കും പ്രവേശനം സൗജന്യമായിരിക്കും.
ദുബൈ| മിക്ക എമിറേറ്റുകളിലും യു എ ഇ ദേശീയ ദിനാഘോഷം ഇന്ന് ആരംഭിക്കും. ഡിസംബര്‍ രണ്ടിനാണ് ദേശീയ ദിനമെങ്കിലും ഇന്ന് മുതല്‍ ഡിസംബര്‍ നാല് വരെ നീണ്ടുനില്‍ക്കും. ദേശഭക്തി ഒത്തുചേരലുകള്‍, ഷോപ്പിംഗ് ഡീലുകള്‍, തെരുവ് അഭ്യാസങ്ങള്‍, സംഗീത പ്രകടനങ്ങള്‍, കരിമരുന്ന് പ്രയോഗങ്ങള്‍, പാചക അനുഭവങ്ങള്‍ എന്നിവയൊക്കെ നവംബര്‍ 28 മുതല്‍ ആറ് ദിവസത്തെ കാലയളവില്‍ പലയിടത്തും ഉണ്ടാകും.
ഷാര്‍ജയില്‍, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഷാര്‍ജ നഗരം, കല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലെ എല്ലാ പൊതു മ്യൂസിയങ്ങളിലേക്കും പ്രവേശനം സൗജന്യമായിരിക്കും. ഷാര്‍ജയുടെ ഔദ്യോഗിക ആഘോഷ പരിപാടി നഗരത്തിലെ സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളിലുടനീളം പ്രദര്‍ശിപ്പിക്കും. അല്‍ ഐനില്‍ ഔദ്യോഗിക ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളില്‍ രാജ്യത്തിന്റെ ഭരണാധികാരികളും നേതാക്കളും പങ്കെടുക്കും.
പടക്കങ്ങള്‍, പരേഡുകള്‍, മാജിക് ഷോകള്‍ എന്നിവയും അതിലേറെയുമുള്ള അഞ്ച് ദിവസത്തെ ആഘോഷങ്ങള്‍ ഉമ്മുല്‍ ഖുവൈന്‍ ഒരുക്കുന്നു. നവംബര്‍ 29 വെള്ളിയാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച വരെ അല്‍ ഖോര്‍ വാട്ടര്‍ഫ്രണ്ടില്‍ ഒന്നിലധികം ഷോകളിലൂടെ ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കും. ഫുജൈറ ഈദ് അല്‍ ഇത്തിഹാദിന് നിരവധി ദിവസത്തെ ആഘോഷങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റിലെ ദിബ്ബ അല്‍ ഫുജൈറ, അല്‍ തവ്്യൂന്‍, അല്‍ ഖരിയ, മസാഫി, അല്‍ സൈജി, വം, മുര്‍ബ, അവ്ഹാല, മറ്റ് പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ എമിറേറ്റിലെ ഒന്നിലധികം സ്ഥലങ്ങളില്‍ പൊതു പരിപാടികള്‍ നടക്കും.