National
ദേശീയ അവാര്‍ഡില്‍ മിന്നിത്തിളങ്ങി മലയാളം; അപര്‍ണ ബാലമുരളി മികച്ച നടി, ബിജു മേനോന് സഹനടന്‍, സച്ചി സംവിധായകന്
മികച്ച നടന്മാര്ക്കുള്ള പുരസ്കാരം സൂര്യ (സൂരറൈ പോട്ര്) യും അജയ് ദേവ്ഗണും (താനാജി) പങ്കിട്ടു. സൂരറൈ പോട്ര് ആണ് മികച്ച സിനിമ.
ന്യൂഡല്‍ഹി | 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാങ്ങള്‍ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ നേടി മലയാളം മിന്നിത്തിളങ്ങി. മികച്ച നടി, സഹനടന്‍, സംവിധായകന് എന്നീ പുരസ്കാരങ്ങള്‍ക്ക് മലയാളികള്‍ അര്‍ഹരായി. അപര്‍ണ ബാലമുരളി (സൂരറൈ പോട്ര്)യാണ് മികച്ച നടി. സഹനടനായി ബിജു മേനോന് (അയ്യപ്പനും കോശിയും) തിരഞ്ഞെടുക്കപ്പെട്ടു. സച്ചിയാണ് മികച്ച സംവിധായകന് (അയ്യപ്പനും കോശിയും).
മികച്ച നടന്മാര്ക്കുള്ള പുരസ്കാരം സൂര്യ (സൂരറൈ പോട്ര്) യും അജയ് ദേവ്ഗണും (താനാജി) പങ്കിട്ടു. ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും). സൂരറൈ പോട്ര് ആണ് മികച്ച സിനിമ. പ്രത്യേക ജൂറി പുരസ്കാരം: വാങ്ക് (സംവിധാനം: കാവ്യ പ്രകാശ്). മികച്ച മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം (പ്രസന്ന സത്യനാഥ് ഹെഡ്ഡെ). സംഗീത സംവിധാനം: പ്രൊഡക്ഷന്‍ ഡിസൈന്‍: കപ്പേള (അനീസ് നാടോടി). സംഘട്ടനം: മാഫിയ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും).
മികച്ച സിനിമാ ഗ്രന്ഥം- അനൂപ് രാമകൃഷ്ണന് (എം ടി- അനുഭവങ്ങളുടെ പുസ്തകം). വിവരണം (നോണ്‍ ഫീച്ചര്‍):ബ ശോഭ തരൂര്‍ ശ്രീനിവാസന് (റാപ്സൊഡി ഓഫ് റെയിന്‍). ഛായാഗ്രഹണം (നോണ്‍ ഫീച്ചര്‍): നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ). വിദ്യാഭ്യാസ ചിത്രം: ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്-നന്ദന്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിന് പ്രത്യേക പരാമര്‍ശമുണ്ട്. മികച്ച നിരൂപണത്തിന് ഇത്തവണ പുരസ്കാരമില്ല.
ഫീച്ചര്‍ ഫിലിം: ദാദാ ലക്ഷ്മി, മികച്ച തെലുങ്ക് ചിത്രം : കളര്‍ ഫോട്ടോ, തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെണ്‍കളും, പ്രത്യേക ജൂറി പുരസ്കാരം: സെംഖോര്‍, തിരക്കഥ: മണ്ഡേല, മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും), സംഗീത സംവിധാനം: തമന് (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്), എഡിറ്റിങ്: ശ്രീകര്‍ പ്രസാദ് (ശിവരഞ്ജിനിയും സില പെണ്‍കളും), സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വര്‍ ദേശായി).