National
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം; ഫാല്‍ക്കേ അവാര്‍ഡ് രജനീകാന്ത് ഏറ്റുവാങ്ങി
മികച്ച നടന്‍മാരായി തെരഞ്ഞെടുക്കപ്പെട്ട ധനുഷ്(അസുരന്‍), മനോജ് ബാജ്‌പേയി(ഭോന്‍സ്‌ലെ) എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ന്യൂഡല്‍ഹി| 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 51ാമത് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ് നടന്‍ രജനീകാന്തിന് സമ്മാനിച്ചു.
മികച്ച നടന്‍മാരായി തെരഞ്ഞെടുക്കപ്പെട്ട ധനുഷ്(അസുരന്‍), മനോജ് ബാജ്‌പേയി (ഭോന്‍സ്‌ലെ) എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. മണികര്‍ണിക, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കങ്കണ റണാവത്താണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
2019 മുതലുള്ള സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. 11 പുരസ്‌കാരങ്ങളാണ് ഇപ്രാവശ്യം മലയാള സിനിമക്ക് ലഭിച്ചത്. മികച്ച സിനിമയായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റു രണ്ട് പുരസ്‌കാരങ്ങളും മരക്കാറിന് ലഭിച്ചു.