Connect with us

Kerala

ദേശീയ പതാക തലതിരിച്ചുയര്‍ത്തിയ സംഭവം; വീഴ്ച വരുത്തിയ രണ്ട് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കും

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട്ട് റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. എ ആര്‍ കാമ്പിലെ ഗ്രേഡ് എസ് ഐ. നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ വീഴ്ച വരുത്തിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ ഉത്തരവായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് എ ഡി എം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.

കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ദിനാചരണ പരിപാടിയിലാണ് ദേശീയ പതാക തലതിരിച്ചുയര്‍ത്തിയത്. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച് ഗാര്‍ഡ് ഓഫ് ഓണറും കഴിഞ്ഞ ശേഷമാണ് ഇത് കണ്ടെത്തിയത്. മാധ്യമ പ്രവര്‍ത്തകരാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. തെറ്റ് തിരിച്ചറിഞ്ഞതോടെ പതാക താഴ്ത്തി ശരിയായ രീതിയില്‍ ഉയര്‍ത്തി.

 

Latest