Connect with us

national games

ദേശീയ ഗെയിംസ് ഫുട്‌ബോള്‍: സര്‍വീസസിനെയും പരാജയപ്പെടുത്തി കേരളം

സര്‍വീസസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.

Published

|

Last Updated

അഹമ്മദാബാദ് | ദേശീയ ഗെയിംസിലെ ഫുട്‌ബോളില്‍ കേരളത്തില്‍ തുടര്‍ജയം. സര്‍വീസസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. വിഘ്‌നേശിന്റെ ഇരട്ട ഗോളിലാണ് കേരളം മിന്നും വിജയം സ്വന്തമാക്കിയത്.

രണ്ടാം പകുതിയിലാണ് കേരളം മൂന്ന് ഗോളുകളും നേടിയത്. സര്‍വീസസിന്റെ ഒരുഗോളും രണ്ടാം പകുതിയിലായിരുന്നു. 52, 65 മിനുട്ടുകളില്‍ വിഘ്‌നേശ് ഗോളടിച്ചപ്പോള്‍ 79ാം മിനുട്ടില്‍ അജീഷിന്റെതായിരുന്നു മൂന്നാം ഗോള്‍. നേരത്തേ ഒഡീഷയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തിയിരുന്നു.

Latest