Connect with us

Ongoing News

ദേശീയ ഗെയിംസ്: ലോങ്ജംപില്‍ സ്വര്‍ണവും വെങ്കലവും നേടി കേരളം

അത്‌ലറ്റിക്‌സ് ലോങ്ജംപില്‍ നയന ജെയിംസാണ് സ്വര്‍ണം നേടിയത്.

Published

|

Last Updated

അഹമ്മദാബാദ് | ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം. അത്‌ലറ്റിക്‌സ് ലോങ്ജംപില്‍ നയന ജെയിംസാണ് സ്വര്‍ണം നേടിയത്. 6.33 മീറ്റര്‍ താണ്ടിയാണ് നയന സ്വര്‍ണം കൊയ്തത്. കേരളത്തിന്റെ തന്നെ ശ്രുതി ലക്ഷ്മിക്കാണ് ഈ ഇനത്തില്‍ വെങ്കലം. 6.24 മീറ്റര്‍ ആണ് ശ്രുതി കണ്ടെത്തിയ ദൂരം.

ഹെപ്റ്റാത്തലണില്‍ കേരളത്തിന്റെ മറീന ജോര്‍ജിന് വെള്ളി മെഡല്‍ ലഭിച്ചു.

 

Latest