National
നാഷണല്‍ ഹെറാള്‍ഡ് കേസ്: ഇ ഡിക്ക് മൊഴി നല്‍കാന്‍ സോണിയ മൂന്നാഴ്ച സാവകാശം തേടി
കൊവിഡ് നെഗറ്റീവാകാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് സോണിയ ഇ ഡിയെ സമീപിച്ചത്.
ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ ഹാജരാകാന്‍ കോണഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മൂന്നാഴ്ച സമയം തേടി. കൊവിഡ് നെഗറ്റീവാകാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് സോണിയ ഇ ഡിയെ സമീപിച്ചത്.
കേസില്‍ ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് കാരണം അവര്‍ ഹാജരായിരുന്നില്ല.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ ന്യൂഡല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സാലും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം.