Connect with us

National

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഈമാസം 21ന് ഹാജരാവണം

ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ നീട്ടിവെക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈമാസം 21ന് ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ (ഇ ഡി) നോട്ടീസ്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ നീട്ടിവെക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ പരിഗണിച്ച്, നേരത്തെ നിശ്ചയിച്ച ചോദ്യം ചെയ്യല്‍ ഇ ഡി നീട്ടിവെക്കുകയായിരുന്നു. ഹാജരാവാന്‍ ആവശ്യപ്പെട്ട് ആദ്യം ജൂണ്‍ എട്ടിനായിരുന്നു സോണിയക്ക് നോട്ടീസ് നല്‍കിയിരുന്നത്. കൊവിഡ് പോസിറ്റിവായതിനാല്‍ ചോദ്യം ചെയ്യല്‍ 23ലേക്ക് മാറ്റി.

തുടര്‍ന്ന് കൊവിഡ് പ്രശ്‌നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖവും ഭേദമാകുന്നതു വരെ തീയതി നീട്ടിനല്‍കണമെന്ന് സോണിയ ആവശ്യപ്പെടുകയായിരുന്നു. കേസില്‍ സോണിയയുടെ മകനും എം പിയുമായ രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. 50 മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.