Connect with us

national herald case

നാഷണല്‍ ഹെറാള്‍ഡ്; സോണിയ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ഇ ഡിക്ക് മുന്നിലെത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെടും

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് എന്‍ഫോ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെടും. വ്യാഴാഴ്ച ഹാജരാകണമെന്നന്നായിരുന്നു ഇ ഡി സോണിയയെ നോട്ടീസിലുടെ അറിയിച്ചിരുന്നത്. എന്നാല്‍ അസുഖം പൂര്‍ണമായി മാറിയിട്ടില്ലെന്നും വിശ്രമം വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും സോണിയ ഇ ഡി അറിയിച്ചേക്കും.

കൊവിഡിന് ശേഷം ശ്വാസകോശത്തില്‍ അണുബാധയുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സോണിയ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒന്നാംഘട്ട ചോദ്യം ചെയ്യല്‍ ഇ ഡി പൂര്‍ത്തിയാക്കി. അഞ്ച് ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്തത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇനി സോണിയയെ ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിലും രാഹുലിനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് ഇ ഡി തീരുമാനം.

 

Latest