Kerala
ദേശീയപാത നിര്‍മാണം; മലപ്പുറത്ത് വീടുകള്‍ക്ക് വിള്ളല്‍
രണ്ടുവീടുകള്‍ പൂര്‍ണമായും താമസയോഗ്യമല്ലാതായി.

മലപ്പുറം | മലപ്പുറം ദേശീയപാത നിര്‍മാണം നടക്കുന്ന കുറ്റിപ്പുറത്ത് വീടുകള്‍ക്ക് വിള്ളല്‍. ബംഗ്ലാകുന്ന് പ്രദേശത്തുള്ള ഏഴ് വീടുകള്‍ക്കാണ് വിള്ളല്‍ സംഭവിച്ചത്. ഇതില്‍ രണ്ടുവീടുകള്‍ പൂര്‍ണമായും താമസയോഗ്യമല്ലാതായി.
വീടിന്റെ ഉള്‍വശങ്ങളില്‍ ഉള്‍പ്പെടെ വിള്ളലുണ്ടായിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച വീടുകളിലുള്ളവരോട് മാറിത്താമസിക്കാന്‍ കെഎന്‍ആര്‍സി അധികൃതര്‍ നിര്‍ദേശം നല്‍കി.
---- facebook comment plugin here -----