Connect with us

Malappuram

നാഷണല്‍ ഹോളി ഖുര്‍ആന്‍ പാരായണം; മഅ്ദിന്‍ വിദ്യാര്‍ഥി ഹാഫിള് മിദ്ലാജിന് ഒന്നാം സ്ഥാനം

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്ത മത്സരത്തിലാണ് മിദ്ലാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Published

|

Last Updated

മലപ്പുറം | ഒഡീഷയിലെ കട്ടക്കില്‍ നടന്ന എസ് എസ് എഫ് തര്‍തീല്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ സീനിയര്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മഅ്ദിന്‍ വിദ്യാര്‍ഥി ഹാഫിള് എം പി. മുഹമ്മദ് മിദ്ലാജ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്ത മത്സരത്തിലാണ് മിദ്ലാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഡിവിഷന്‍, ജില്ല, സംസ്ഥാനം എന്നീ തലങ്ങളില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. സാഹിത്യോത്സവ് സംസ്ഥാനതല ഹിഫ്‌ള് മത്സരത്തിലും മിദ്‌ലാജ് ഉന്നത വിജയം നേടിയിട്ടുണ്ട്. മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മിദ്‌ലാജ് കിഴിശ്ശേരി മൂത്തേടത്ത് പാറക്കല്‍ അബ്ദുര്‍ റഊഫ്-ബുശ്‌റ ദമ്പതികളുടെ മകനാണ്. മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍ ഹാഫിള് ബഷീര്‍ സഅദി വയനാട്, ഖാരിഅ് അസ്ലം സഖാഫി മൂന്നിയൂര്‍ എന്നിവരില്‍ നിന്നാണ് പ്രധാനമായും ഖുര്‍ആന്‍ പഠനം നടത്തിയത്. മികച്ച നേട്ടം കൈവരിച്ച ഹാഫിള് മിദ് ലാജിനെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി അഭിനന്ദിച്ചു.