Connect with us

Kerala

എന്‍ സി പിയിലെ മന്ത്രിസ്ഥാന മാറ്റം ദേശീയ നേതൃത്വം തീരുമാനിക്കും; മുഖ്യമന്ത്രിയെ കാണുമെന്നും തോമസ് കെ തോമസ്

വിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കല്ല പവാറിനെ കണ്ടത്.

Published

|

Last Updated

തിരുവന്തപുരം |  എ കെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനമാറ്റത്തെ കുറിച്ച് തീരുമാനമെടുക്കുക ദേശീയ നേതൃത്വമെന്ന തോമസ് കെ തോമസ് എംഎല്‍എ.ശരത് പവാര്‍ ആവശ്യപ്പെട്ടപ്രകാരമാണ് ഡല്‍ഹിയില്‍ പോയതെന്നും എന്‍സിപിയിലെ മന്ത്രിമാറ്റ വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കല്ല പവാറിനെ കണ്ടത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും, എന്നാല്‍ അതു തന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്നും തോമസ് കെ തോമസ് പറഞ്ഞു

അതേ സമയം, പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു. താന്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നത് പോലെയാകും. അതിന് തയ്യാറല്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു

---- facebook comment plugin here -----

Latest