Kozhikode
ദേശീയ സാഹിത്യോത്സവ്: 33 ഇനങ്ങളില്‍ മാറ്റുരക്കാന്‍ വിറാസ് വിദ്യാര്‍ഥികള്‍
വിദ്യാര്‍ഥികള്‍ക്ക് ത്വയ്ബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ധീന്‍ നൂറാനിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
നോളേജ് സിറ്റി | ഈ വര്‍ഷത്തെ എസ് എസ് എഫിന്റെ ദേശീയ സാഹിത്യോത്സവില്‍ 33 മത്സരയിനങ്ങളില്‍ മാറ്റുരക്കാനായി മര്‍കസ് നോളേജ് സിറ്റിയിലെ വിറാസ് വിദ്യാര്‍ഥികള്‍ പശ്ചിമ ബംഗാളിലെ ത്വയ്ബ ഗാര്‍ഡനിലെത്തി. അറബി, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി പ്രസംഗങ്ങള്‍, ലേഖനങ്ങള്‍, കഥ, കവിത, ക്വിസ്, വ്യത്യസ്തയിനം ഗാനങ്ങള്‍ തുടങ്ങിയ ധാരാളം പരിപാടികളില്‍ കേരളത്തെ പ്രതിനിധീകരിച്ച് വിറാസ് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
വിറാസിലെ യു ജി വിദ്യാര്‍ഥികളായ സയ്യിദ് നിഹാല്‍, മുഹമ്മദ് അലി ദില്‍ഷന്‍, മുഹമ്മദ് ഷഫീഖ്, അദ്നാന്‍ അബ്ദുല്ല, മുഹമ്മദ് മന്‍സൂര്‍, മുഹമ്മദ് അദ്നാന്‍, ഇര്‍ഷാദ് ഹനീഫ്, അല്‍ത്വാഫ്, മുഹമ്മദ് സിജാഹ്, മുഹമ്മദ് ശാമില്‍, അര്‍മാന്‍ അബ്ദുറഹ്മാന്‍, സിറാജുല്‍ അന്‍വര്‍, മുഹമ്മദ് തന്‍സീര്‍, മുഹമ്മദ് മുഫസ്സിര്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് പുറമെ പി ജി വിദ്യാര്‍ഥികളായ സിനാന്‍ ബഷീര്‍, മുഹമ്മദ് സാബിത് എന്നിവരാണ് മത്സരിക്കുന്നത്. രണ്ടു സംഘങ്ങളായാണ് വിദ്യാര്‍ഥികള്‍ സാഹിത്യോത്സവ് വേദിയിലെത്തിയത്.
സാഹിത്യോത്സവ് നഗരിയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് പശ്ചിമ ബംഗാള്‍ ത്വയ്ബ ഗാര്‍ഡന് കീഴില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ത്വയ്ബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ധീന്‍ നൂറാനിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ദേശീയ തലത്തില്‍ നടക്കുന്ന സാഹിത്യോത്സവില്‍ ഇത്രയും കൂടുതല്‍ മത്സരയിനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ വിറാസ് ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ: എ പി അബ്ദുല്‍ ഹകീം അസ്ഹരി, വിറാസ് അക്കാദമിക് ഡയറക്ടര്‍ ഡോ: ഉമറുല്‍ റൂഖ് സഖാഫി എന്നിവരും മര്‍കസ് നോളജ് സിറ്റി അധികൃതരും വിറാസ് അധ്യാപകരും അനുമോദിച്ചു.