Connect with us

From the print

ദേശീയ വിവരാവകാശ പുരസ്‌കാരം വിവരാവകാശ കമ്മീഷണർ ഡോ. എ എ ഹകീം ഏറ്റുവാങ്ങി

കേന്ദ്ര വിവരാവകാശ കമ്മീഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ മുഖ്യ വിവരാവകാശ കമ്മീഷണർ ഹിരലാൽ സമരിയ പുരസ്‌കാരം സമ്മാനിച്ചു

Published

|

Last Updated

തിരുവനന്തപുരം | ദേശീയ വിവരാവകാശ പുരസ്‌കാരം സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ എ ഹകീം ഏറ്റുവാങ്ങി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ മുഖ്യ വിവരാവകാശ കമ്മീഷണർ ഹിരലാൽ സമരിയ പുരസ്‌കാരം സമ്മാനിച്ചു. കേസുകൾ തീർപ്പാക്കുന്നതിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും വിവരാവകാശ നിയമത്തെ കൂടുതൽ ജനകീയമാക്കുന്നതിൽ ഡോ. എ എ ഹക്കീമിന്റെ സമീപകാല വിധികൾ ചരിത്രം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഭാഗം ജനങ്ങൾക്ക് പെൻഷൻ ലഭ്യമാക്കിയതിൽ കേരളം അസാധാരണ മികവ് പുലർത്തി. സാമൂഹിക സുരക്ഷാ പെൻഷൻ എന്നപോലെ മലയാളികൾ ഇപ്പോൾ വിവരാവകാശ നിയമത്തെ കൂടുതൽ ആശ്രയിക്കുന്നുണ്ട്. ക്യാമ്പസുകളിൽ ആർ ടി ഐ ക്ലബുകൾ ഉണ്ടാകുന്നത് വിദ്യാസമ്പന്ന യുവ സാമൂഹത്തിൽ നിയമ അവബോധത്തിന് സഹായകമാകും. ഇതിൽ ഡോ. ഹകീമിന്റെ മുൻകൈ പ്രവർത്തനം അനുകരണീയമാണ്. വിവരാവകാശ കമ്മീഷണർ എന്ന നിലയിൽ ഡോ. ഹകീമിന്റെ വിധികൾ നിയമത്തെ കൂടുതൽ സമ്പന്നമാക്കിയിട്ടുണ്ടെന്നും ഹീരലാൽ സമരിയ പറഞ്ഞു. നീതി ലഭ്യമാക്കാൻ ചുമതലയുള്ള കേന്ദ്രങ്ങളെല്ലാം സാധാരണക്കാരോട് കൂടുതൽ അടുത്ത് പെരുമാറണം. ഉദ്യോഗസ്ഥർ ഏത്ര ഉയർന്നവരായാലും ജനപക്ഷത്തുണ്ടാകണമെന്നും നീതി വൈകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത നിയമപീഠങ്ങൾക്കൊപ്പം വിവരാവകാശ കമ്മീഷനുകൾക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ലീഗൽ സെൽ (പി എൽ സി) എന്ന ദേശാന്തര അഭിഭാഷക സംഘടന നിയോഗിച്ച ജസ്റ്റിസ് സി എസ് രാജൻ അധ്യക്ഷനായ മൂന്നംഗ ജൂറിയാണ് ഈ വർഷത്തെ പുരസ്‌കാരത്തിന് ഡോ. ഹകീമിനെ തെരഞ്ഞെടുത്തത്. പി എൽ സി ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റക്കോർഡുമായ ജോസ് എബ്രഹാം, എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, സെൻട്രൽ ഇൻഫർമേഷൻ കമ്മിഷൻ ജോ. സെക്രട്ടറി സർവ്വോത്തം കുമാർ റാണ എന്നിവർ പങ്കെടുത്തു.

Latest