Kerala
നിശ്ചിത ശതമാനം വോട്ടില്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകും; പാര്‍ട്ടി ചിഹ്നം പോകും: ഇടതു പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി എ കെ ബാലന്‍
'ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരും. അതിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണം.'

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇടതു പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി സി പി എം നേതാവ് എ കെ ബാലന്‍. നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് ബാലന്‍ പറഞ്ഞു.
അങ്ങിനെ വന്നാല്‍ പാര്‍ട്ടി ചിഹ്നം പോകും. പിന്നെ ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരും.
അതിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബാലന്‍ പറഞ്ഞു.
---- facebook comment plugin here -----