Connect with us

National

രാജ്യത്തെ തൊഴിലില്ലായ്മ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ ഡിസംബറിലെ കണക്ക് പ്രകാരമാണിത്. 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ മാസങ്ങളില്‍ നിന്ന് 8.96 ശതമാനത്തില്‍ നിന്ന് 10.09 ശതമാനമായി ഡിസംബറില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.55 ശതമാനത്തില്‍ നിന്ന് 7.44 ശതമാനമായി ഡിസംബറില്‍ കുറയുകയായിരുന്നു.

തൊഴില്‍ പങ്കാളിത്ത നിരക്ക് ഡിസംബറില്‍ 40.48 ശതമാനമായി ഉയര്‍ന്നുവെന്നും അതിനാല്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നത് മോശമല്ലെന്നും സിഎംഐഇ മാനേജിംഗ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു.ഡിസംബറില്‍ തൊഴില്‍ നിരക്ക് 37.1 ശതമാനമായി വര്‍ദ്ധിച്ചെന്നും 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലില്‍ പ്രവേശിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നത് 2024 ലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി.

ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി കുറഞ്ഞെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക്.തൊഴിലില്ലായ്മ നിരക്ക് ഹരിയാനയില്‍ 37.4 ശതമാനമായും രാജസ്ഥാനില്‍ 28.5 ശതമാനമായും ഡല്‍ഹിയില്‍ 20.8 ശതമാനമായും ഡിസംബറില്‍ ഉയര്‍ന്നതായാണ് സിഎംഐഇയുടെ കണക്കുകള്‍ പറയുന്നത്.

 

Latest