Saudi Arabia
നാഷണല്‍ വാട്ടര്‍ കമ്പനി പോർച്ചുഗീസ് കമ്പനിയുമായി ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു
സഊദിയിലെ പോർച്ചുഗൽ അംബാസഡർ ഡോ.നുനോ മാറ്റിയാസും ചടങ്ങിൽ പങ്കെടുത്തു.

ദമാം | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നൂതന വരുമാന സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദേശീയ നാഷണല്‍ വാട്ടര്‍ കമ്പനി പോർച്ചുഗീസ് കമ്പനിയായ എ വി ബിസിനസുമായി തന്ത്രപരമായ കരാറിൽ ഒപ്പുവച്ചു.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുക, ഡിജിറ്റല്‍ ചാനലുകള്‍ വഴിയുള്ള സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുക,നൂതനാശയങ്ങളുടെ ഏകീകരിണത്തിന് സഹായിക്കുന്ന ആധുനിക പുതിയ ഡിജിറ്റലൈസേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് ഉയർന്ന തലത്തിലുള്ള ബിസിനസ് കാര്യക്ഷമത ഉറപ്പാക്കുക.ഇതി വഴി മികച്ച വരുമാനം , പ്രവർത്തന കാര്യക്ഷമത,സാമ്പത്തിക നിയന്ത്രണം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
നാഷണൽ വാട്ടർ കമ്പനിയുടെ ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. സിഇഒ ഡോ. ഫൗദ് അൽ-ഷൈഖ് മുബാറക്കിന്റെയും എവി ബിസിനസ് കമ്പനി സിഇഒ എഞ്ചിനീയർ ജോസ് സേവ്യറിന്റെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.സഊദിയിലെ പോർച്ചുഗൽ അംബാസഡർ ഡോ. നുനോ മാറ്റിയാസും ചടങ്ങിൽ പങ്കെടുത്തു.ബിസിനസ് കാര്യക്ഷമതയിൽ മികച്ച സേവനങ്ങളാണ് പോർച്ചുഗീസ് കമ്പനി നൽകിവരുന്നത്.