National
ദേശീയ ഗുസ്തി ഫെഡറേഷൻ: അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
ഭൂപീന്ദർ സിംഗ് ബജ്‍വ അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയിൽ എംഎം സോമയ്യ, മഞ്ജുഷ കൻവാർ എന്നിവർ അംഗങ്ങളാണ്.
ന്യൂഡൽഹി | ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ ഫെഡറേഷന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ താത്കാലിക സമിതി രൂപീകരിച്ചു. ഭൂപീന്ദർ സിംഗ് ബജ്‍വ അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയിൽ എംഎം സോമയ്യ, മഞ്ജുഷ കൻവാർ എന്നിവർ അംഗങ്ങളാണ്.
നീതിയും ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനാണ് പുതിയ അഡ് ഹോക്ക് കമ്മിറ്റിയെ നിയമിക്കുന്നതെന്ന് ഐ ഒ എ അറിയിച്ചു.
ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്, ലൈംഗികാരോപണ വിധേയനായ മുൻ ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാനലിനെ ഞായറാഴ്ച കായിക മന്ത്രാലയം സസ്പെന്ഡ് ചെയ്തിരുന്നു.