Qatar
നാഷനല്‍ യൂത്ത് കണ്‍വീന്‍ സമാപിച്ചു; ഖത്വര്‍ ആര്‍ എസ് സിക്ക് പുതിയ നേതൃത്വം
'താളം തെറ്റില്ല' എന്ന പ്രമേയത്തില്‍ രണ്ട് മാസത്തോളം നീണ്ട അംഗത്വ കാമ്പയിനിന്റെ സമാപനമെന്നോണം നടന്ന യൂത്ത് കണ്‍വീനിലൂടെ പുതിയ ദേശീയ കമ്മിറ്റിയും നിലവില്‍ വന്നു

ദോഹ | രിസാല സ്റ്റഡി സര്‍ക്കിള്‍ (ഞടഇ) ഖത്വര്‍ നാഷനല്‍ യൂത്ത് കണ്‍വീന്‍ സമാപിച്ചു. ‘താളം തെറ്റില്ല’ എന്ന പ്രമേയത്തില്‍ രണ്ട് മാസത്തോളം നീണ്ട അംഗത്വ കാമ്പയിനിന്റെ സമാപനമെന്നോണം നടന്ന യൂത്ത് കണ്‍വീനിലൂടെ പുതിയ ദേശീയ കമ്മിറ്റിയും നിലവില്‍ വന്നു.
അബു ഹമൂര്‍ പൂനെ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഐ. സി. എഫ്. ഖത്വര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ‘ലഹരിയില്‍ അഭിരമിക്കുന്ന യുവതയെ ആത്മീയതയിലൂടെ രക്ഷാപഥത്തിലേക്ക് നയിക്കേണ്ടത് ആര്‍ എസ് സിയുടെ പ്രഥമദൗത്യമാണ്’ എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
ആര്‍ എസ് സി ഗ്ലോബല്‍ പ്രതിനിധികളായ ഹബീബ് മാട്ടൂല്‍, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, കബീര്‍ ചേളാരി, ഉബൈദ് സഖാഫി കോട്ടക്കല്‍, ശംസുദ്ധീന്‍ സഖാഫി തെയ്യാല, ഷഫീഖ് കണ്ണപുരം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആറ് സോണുകളില്‍ നിന്ന് 120 പ്രതിനിധികള്‍ പങ്കെടുത്ത കണ്‍വീന്‍, യുവജനശക്തിയെ ഉള്‍ക്കൊണ്ട് പുതിയ ദിശാബോധം സൃഷ്ടിക്കുന്ന വേദിയായി മാറി.
പുതിയ ഭാരവാഹികള്‍:
ചെയര്‍മാന്‍: ഉനൈസ് അമാനി പെരുവണ
ജനറല്‍ സെക്രട്ടറി: സലിം കുറുകത്താണി
എക്‌സിക്യൂട്ടീവ് സെക്രട്ടറി: മന്‍സൂര്‍ തൃപ്രയാര്‍
സെക്രട്ടറിമാര്‍: മന്‍സൂര്‍ കാസര്‍ഗോഡ്, ഹബീബുള്ള എ.ആര്‍. നഗര്‍, സഫീര്‍ പഴയന്നൂര്‍, അനസ് വെങ്കിടങ്ങ്, ഫായിസ് ചേലക്കര, ശരീഫ് മൂടാടി, ആസിഫ് അലി കൊച്ചന്നൂര്‍, സിനാന്‍ മായനാട്, റമീസ് തളിക്കുളം, ഖാലിദ് കരിയാട്.
സുറൈജ് സഖാഫി തളിപറമ്പ, അഷ്‌കര്‍ ആല്‍പറമ്പ് എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.
ഐ. സി. എഫ്. ഖത്വര്‍ ദേശീയ നേതൃത്വവും മുന്‍ ആര്‍ എസ് സി ഭാരവാഹികളും പുതിയ കമ്മിറ്റിയെ അഭിനന്ദിച്ചു. അബ്ദുല്‍ അസീസ് സഖാഫി പാലോളി, നൗഷാദ് അതിരുമട, ഉമര്‍ കുണ്ടുതോട്, ഹാഫിള് ഉമര്‍ ഫാറൂഖ് സഖാഫി, ജലീല്‍ ഇര്‍ഫാനി, ഹാരിസ് മൂടാടി എന്നിവര്‍ പുതിയ നേതൃത്വത്തിന് പിന്തുണ അറിയിച്ച് സംസാരിച്ചു.
സംഗമത്തില്‍ ബഷീര്‍ വടക്കേകാട് സ്വാഗതവും സലിം കുറുകത്താണി നന്ദിയും പറഞ്ഞു.