National
ബേങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് മാര്‍ച്ച് 24, 25 തീയതികളില്‍
മാര്‍ച്ച് 22, 23 എന്നതും കൂടി കൂടിയാല്‍ നാലുദിവസം തുടര്‍ച്ചയായി ബേങ്കുകള്‍ അടഞ്ഞുകിടക്കും.

ന്യൂഡല്‍ഹി| ബേങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് മാര്‍ച്ച് 24, 25 തീയതികളില്‍ നടത്തും. ഇന്ത്യന്‍ ബേങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയന്‍സ് അറിയിച്ചു. ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച, എല്ലാ തലങ്ങളിലും പുതിയ നിയമനങ്ങള്‍, വേതന പരിഷ്‌കരണം, ഗ്രാറ്റുവിറ്റി പരിധി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ചര്‍ച്ചചെയ്‌തെങ്കിലും ഇതില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ബേങ്ക് മാനേജ്‌മെന്റിന് കഴിഞ്ഞില്ല.
മാര്‍ച്ച് 22 ശനിയാഴ്ച, മാര്‍ച്ച് 23 ഞായറാഴ്ച എന്നതും കൂടി കൂടിയാല്‍ നാലുദിവസം തുടര്‍ച്ചയായി ബേങ്കുകള്‍ അടഞ്ഞുകിടക്കും. ഇത് രാജ്യത്തെ ബേങ്കിംഗ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബേങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് മുന്‍കൂട്ടി പദ്ധതിയിട്ടുകൊണ്ട് മാര്‍ച്ച് 22 ന് മുമ്പ് എല്ലാ പ്രധാന ഇടപാടുകളും പൂര്‍ത്തിയാക്കാന്‍ ഉറപ്പാക്കുക.