Connect with us

russian invasion on ukraine

കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈനിക വിന്യാസത്തിന് നാറ്റോ

റഷ്യ യൂറോപ്പിലെ സമാധാനം തകര്‍ത്തിരിക്കുകയാണ്.

Published

|

Last Updated

ബ്രസ്സല്‍സ് | യുക്രൈനില്‍ റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ നാറ്റോ. റഷ്യന്‍ സര്‍ക്കാറിന്റെ നുണമഴയില്‍ ആരും വീഴരുതെന്നും 30 യൂറോപ്യന്‍ നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

യുക്രൈനിലെ പ്രതിസന്ധി യൂറോപ്പിലെ എല്ലാവരെയും ബാധിക്കുന്നതാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റഷ്യ യൂറോപ്പിലെ സമാധാനം തകര്‍ത്തിരിക്കുകയാണ്. ആക്രമണം അവസാനിപ്പിച്ച് യുക്രൈനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും സമാധാന ചര്‍ച്ചയിലേക്ക് വീണ്ടും വരണമെന്നും അദ്ദേഹം റഷ്യയോട് ആവശ്യപ്പെട്ടു.

യൂറോപ്പിലെ 30 സൈനിക കേന്ദ്രങ്ങളില്‍ നൂറിലേറെ പോര്‍ വിമാനങ്ങളും 120 പടക്കപ്പലുകളും മൂന്ന് സ്‌ട്രൈക്ക് കാരിയര്‍ സംഘങ്ങളുമുണ്ട്. അമേരിക്കയും കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും കൂടി കിഴക്കന്‍ മേഖലയില്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest