Connect with us

National

നൗഷാദ് ആലം മിസ്‍ബാഹി എസ് എസ് എഫ് ദേശീയ പ്രസിഡന്റ്; സി പി ഉബൈദുല്ല സഖാഫി ജനറൽ സെക്രട്ടറി

മുഹമ്മദ് ഷരീഫ് നിസാമി ഫിനാൻസ് സെക്രട്ടറി

Published

|

Last Updated

മുംബൈ | എസ് എസ് എഫിന്റെ പുതിയ ദേശീയ പ്രസിഡന്റായി നൗഷാദ് ആലം മിസ്ബാഹിയെ തിരഞ്ഞെടുത്തു. സി പി ഉബൈദുല്ല സഖാഫിയാണ് ജനറൽ സെക്രട്ടറി. മുഹമ്മദ് ഷരീഫ് നിസാമിയെ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുംബൈയിൽ എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

മറ്റു ഭാരവാഹികൾ: സുഹൈറുദ്ദീൻ നൂറാനി, ഫഖീഹുൽ ഖമർ സഖാഫി (വൈസ് പ്രസിഡന്റുമാർ). മുഹമ്മദ് ഷെരീഫ് ബാംഗ്ലൂർ, മുഈനുദ്ധീൻ ത്രിപുര, സൽമാൻ ഖുർഷിദ് മണിപ്പൂർ, മുഹമ്മദ് അസ്ഹർ, സി എൻ ജഹ്ഫർ സാദിഖ്, ലത്തീഫ് സഅദി കർണാടക, അബ്ദു റഷീദ് ബറക്കാത്തി മഹാരാഷ്ട്ര, അഹമ്മദ് ഷെറിൻ കേരള, അബ്ദുറഹ്മാൻ ബുഖാരി ഡൽഹി, റൗഫ് ഖാൻ കർണാടക, ഡോ. അബൂബക്കർ കേരള, ദിൽഷാദ് ജമ്മു & കശ്മീർ, ഷാഫി നൂറാനി ഡൽഹി (സെക്രട്ടറിമാർ).

സെക്രട്ടേറിയറ്റ് അംഗങ്ങൾ: ഖാസി വസീം മഹാരാഷ്ട്ര, സൂഫിയാൻ സഖാഫി കർണാടക, മൗലാന ത്വാഹിർ ജമ്മു & കശ്മീർ, സയ്യിദ് സുൽഫിക്കർ പശ്ചിമ ബംഗാൾ, സിദ്ദിഖ് നൂറാനി ഇൻഡോർ, ബഷീർ നിസാമി ഗുജറാത്ത്, കെ എം മുസ്തഫ നഈമി കർണാടക, ഷെരീഫ് നിസാമി മഹാരാഷ്ട്ര, അഫ്സൽ റാഷിദ് ഖുത്ബി ഹൈദരാബാദ്, ജാബിർ സഖാഫി, ഫസലുറഹ്മാൻ ജമ്മു & കശ്മീർ, അമീൻ ആൻഡമാൻ.

Latest