Kerala
നവകേരള ബസ് മെയ് അഞ്ച് മുതല്‍ നിരത്തില്‍; ഓടുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍
പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 11.35ന് ബെംഗളൂരുവില്‍ എത്തും. ഉച്ചക്ക് 2.30ന് ബെംഗളൂരുവില്‍ നിന്ന് യാത്രതിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.

തിരുവനന്തപുരം | നവകേരള ബസ് നിരത്തിലിറങ്ങുന്നു. ബസ് മെയ് അഞ്ചിന് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടിത്തുടങ്ങും.
പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 11.35ന് ബെംഗളൂരുവില്‍ എത്തും. ഉച്ചക്ക് 2.30ന് ബെംഗളൂരുവില്‍ നിന്ന് യാത്രതിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.
കല്‍പറ്റ, ബത്തേരി, മൈസൂരു, ബെംഗളൂരുവിലെ സാറ്റ്ലെറ്റ്, ശാന്തിനഗര്‍ എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പുകള്‍ ഉള്ളത്. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്.
---- facebook comment plugin here -----