Connect with us

International

നവാല്‍നിയുടെ മൃതദേഹം മാതാവിന് കൈമാറി

കഴിഞ്ഞ ഒരാഴ്ചയായി ജയിലിനടുത്ത് തന്നെയായിരുന്നു നവാല്‍നിയുടെ അമ്മയുടെ താമസം

Published

|

Last Updated

മോസ്‌കോ|  റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവാല്‍നിയുടെ മൃതദേഹം മാതാവിന് കൈമാറി. . നവാല്‍നിയുടെ കുടുംബം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യന്‍ ഭരണകൂടത്തിന്റെ നടപടി .

മൃതദേഹം കൈമാറണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭരണകൂടം വഴങ്ങിയതെന്ന് നവാല്‍നിയുടെ അമ്മ കിര യാര്‍മിഷിന്റെ വക്താവ് എക്‌സില്‍ കുറിച്ചു.നവാല്‍നിയുടെ മരണാനന്തര ചടങ്ങുകള്‍ ഉടന്‍ നടക്കുമെന്നും വക്താവ് അറിയിച്ചു. രഹസ്യമായി മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ നവാല്‍നിയുടെ മാതാവ് സമ്മതിച്ചിട്ടുണ്ട്. ഈ ആവശ്യം നിരസിച്ചിരുന്നുവെങ്കില്‍ നവാല്‍നിയുടെ മൃതദേഹം ജയില്‍ കോളനിയില്‍ മറവുചെയ്യുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചതായും ഇവരുടെ വക്താവ് പറഞ്ഞു.മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കൈമാറിയത്

 

കഴിഞ്ഞ ഒരാഴ്ചയായി ജയിലിനടുത്ത് തന്നെയായിരുന്നു നവാല്‍നിയുടെ അമ്മയുടെ താമസം. ആദ്യം മൃതദേഹമുള്ള സ്ഥലം മനസിലാക്കുകയും പിന്നീട് അത് വിട്ടുകിട്ടാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.

അലക്‌സി നവാല്‍നി (47) ജയിലില്‍ വെച്ചാണ് മരിച്ചത്. റഷ്യന്‍ ജയില്‍ ഏജന്‍സിയാണ് മരണവിവരം അറിയിച്ചത്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്.

റഷ്യയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണം. ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവാല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.