Connect with us

Kerala

നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസ്സമില്ല. ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം.

Published

|

Last Updated

കണ്ണൂര്‍ | എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇളവ് അനുവദിച്ചത്.

കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസ്സമില്ല. ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം.

തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം ആവശ്യപ്പെടുമ്പോള്‍ മാത്രം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരായാല്‍ മതി.

Latest