Kannur
നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി ജെ പി ഹര്‍ത്താല്‍
നവീന്‍ ബാബു ആത്മഹത്യ ചെയ്തത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപിച്ച് അപമാനിച്ചതിനാലാണെന്ന ആരോപണമുയര്‍ത്തിയാണ് ഹര്‍ത്താല്‍.
കണ്ണൂര്‍ | കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി ജെ പി ഹര്‍ത്താല്‍. എ ഡി എം. നവീന്‍ ബാബു ആത്മഹത്യ ചെയ്തത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപിച്ച് അപമാനിച്ചതിനാലാണെന്ന ആരോപണമുയര്‍ത്തിയാണ് ഹര്‍ത്താല്‍.
കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ക്വാര്‍ട്ടേഴ്സിലാണ് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിലുള്ള മനോവിഷമമാവാം ആത്മഹത്യക്കു പിന്നിലെന്നാണ് സംശയിക്കുന്നത്.
പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കാന്‍ എ ഡി എം വഴി വിട്ട് പ്രവര്‍ത്തിച്ചു എന്നാണ് ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നും വേണ്ടിവന്നാല്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.