Kerala
നവീൻ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കണം; ഡി സി സിയുടെ പ്രതിഷേ കൂട്ടായ്മ നാളെ
രാവിലെ 10ന് മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായമയും പൊതു യോഗവും എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗവും കെ പി സി സി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട | കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണം സി ബി ഐ അന്വേഷിക്കണമെന്നും ഇക്കാര്യത്തിലുള്ള സംസ്ഥാന സർക്കാരിന്റേയും സി പി എമ്മിന്റേയും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ കൂട്ടായ്മയും പൊതുയോഗവും സംഘടിപ്പിക്കും.
രാവിലെ 10ന് മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായമയും പൊതു യോഗവും എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗവും കെ പി സി സി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും.
ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ പി.ജെ.കുര്യൻ, എം പിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ പഴകുളം മധു, അഡ്വ എം.എം.നസീർ ഉൾപ്പെടെ കെ പി സി സി, ഡി സി സി, പോഷക സംഘടനാ നേതാക്കൾ പ്രസംഗിക്കും.
നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനും സംഭവവുമായി ബന്ധപ്പെട്ട് എല്ലാപ്രതികളേയും നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിനും സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്ന അന്വേഷണം പര്യാപ്തമല്ല. അതിനാൽ എഡിഎമ്മിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഡി സി സി നടത്തുന്ന സമര പരിപാടിയുടെ രണ്ടാം ഘട്ടമാണ് നാളെ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയെന്ന് സംഘടനാകാര്യ ജനറൽ സെക്രട്ടറി പറഞ്ഞു.