Kerala
നവീന്‍ ബാബുവിന് വീഴ്ച പറ്റിയിട്ടില്ല; ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്
കണ്ണൂര്‍ | പട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമത്തില്‍ എഡിഎം നവീന്‍ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. ഫയല്‍ നീക്കത്തിന്റെ നാള്‍വഴികള്‍ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ ഉപേക്ഷ വരുത്തിയിട്ടില്ല.
വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത് .
കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എത്തി അധിക്ഷേപകരമായ പ്രസംഗം നടത്തിയതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്