Connect with us

Kerala

സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു; അദ്ദേഹത്തിനെതിരെ ഒരു പരാതിയും ലഭിച്ചിരുന്നില്ല: മന്ത്രി രാജന്‍

നവീന്‍ ബാബുവിന്റെ മരണം ഏറെ ദൗര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. പൊതുപ്രവര്‍ത്തകര്‍ ഇടപെടലുകളില്‍ പക്വത പുലര്‍ത്തണം.

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മരണം ഏറെ ദൗര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഉടന്‍ റിപോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ ഇടപെടലുകളില്‍ പക്വത പുലര്‍ത്തണമെന്ന് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വേളയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തെ പരാമര്‍ശിക്കവേ മന്ത്രി രാജന്‍ പറഞ്ഞു.

കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിലുള്ള മനോവിഷമമാവാം ആത്മഹത്യക്കു പിന്നിലെന്നാണ് സംശയിക്കുന്നത്. പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കാന്‍ എ ഡി എം വഴി വിട്ട് പ്രവര്‍ത്തിച്ചു എന്നാണ് ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നും വേണ്ടിവന്നാല്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.

 

 

 

Latest