Connect with us

Kerala

നവകേരള യാത്ര: കുട്ടികളെ വെയിലത്ത് നിര്‍ത്തിയതില്‍ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയെ അഭിവാദ്യം ചെയ്യുന്നതിന് കുട്ടികളെ വെയിലത്ത് നിര്‍ത്തിയതില്‍ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കാനൂന്‍ഗോ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടി പരിഗണിച്ചാണ് നിര്‍ദേം.

ഇതുപോലുള്ള കാര്യങ്ങള്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും അവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

 

Latest