Saudi Arabia
മക്ക ആർ എസ് സി പ്രവാസി സാഹിത്യോത്സവിൽ നവാരിയ സെക്ടർ ജേതാക്കൾ
അസീസിയ, ഹറം സെക്റ്ററുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മക്ക | പതിമൂന്നാമത് എഡിഷൻ ആർ എസ് സി മക്ക സോൺ പ്രവാസി സാഹിത്യോത്സവ് ഷാറൽ ഹജ്ജ് അസീൽ ഓഡിറ്റോറിയത്തിൽ സമാപിച്ചു. ആറ് സെക്ടറുകളിൽ നിന്നായി അറുപത് മത്സര ഇനങ്ങളിൽ നൂറ്റിയമ്പത് മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ യഥാക്രമം നവാരിയ, അസീസിയ, ഹറം എന്നീ സെക്റ്ററുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മക്ക ഐ സി എഫ് പ്രസിഡന്റ് ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു. പ്രവാസി യുവാക്കളിൽ ധാർമ്മിക പൊതുബോധം ഉണ്ടാക്കുന്നതിൽ പ്രവാസി സാഹിത്യോത്സവുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമം മക്ക ഐ സി എഫ് ജനറൽ സെക്രട്ടറി അബ്ദുറഷീദ് അസ്ഹരി വേങ്ങര ഉദ്ഘാടനം ചെയ്തു. ആർ എസ് സി മക്ക ചെയർമാൻ ശംസുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് റഷീദ് അസ്ഹരി ( ഐ .സി.എഫ്), കുഞ്ഞിമോൻ കാക്കിയ (കെ എം സി സി), ശിഹാബ് (എസ് കെ പി എഫ് ) പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ മക്കയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും ഹജ്ജ് സേവനങ്ങൾക്കും മാതൃകാപരമായ നേതൃത്വം വഹിച്ച കുഞ്ഞുമോൻ കാക്കിയയെ ചടങ്ങിൽ ആദരിച്ചു. ഹനീഫ അമാനി മുഖ്യ പ്രഭാഷണം നടത്തി .
ഫഹദ് മൂന്നാം പീടിക, മുഹമ്മദലി കട്ടിപ്പാറ, കബീർ ചൊവ്വ, സുഹൈൽ സഖാഫി സംസാരിച്ചു. റാസിഖ്, അനസ് മുബാറക്, ജമാൽ മുക്കം, ഷുഹൈബ് പുത്തൻപള്ളി , അലി കോട്ടക്കൽ ,യഹ്‌യ ആസഫലി ,ഇഹ്‌സാൻ ,മുഈനുദ്ധീൻ മൈലപ്പുറം, സാലിം സിദ്ധിഖി സംബന്ധിച്ചു.
സമാപന സെഷനിൽ സൈദലവി സഖാഫി വിജയികളെ പ്രഖ്യാപിച്ചു. ആർ എസ് സി സൗദി വെസ്റ്റ് നാഷനൽ പ്രവർത്തക സമിതി അംഗം ഇസ്ഹാഖ് ഖാദിസിയ്യ ജേതാക്കൾക്കും മത്സരാർത്ഥികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റും നൽകി. അൻവർ സാദത്ത് സ്വാഗതവും അൻസാർ താനാളൂർ നന്ദിയും പറഞ്ഞു.