Connect with us

National

ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ഡി ആര്‍ ജി സംഘം കോമ്പിംഗ് ഓപ്പറേഷനു പോയ സമയത്തായിരുന്നു സംഭവം.

Published

|

Last Updated

സുക്മ|ഛത്തീസ്ഗഢിലെ സുക്മയില്‍ നക്സല്‍ ആക്രമണം. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 8.30-നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

ഡി ആര്‍ ജി സംഘം കോമ്പിംഗ് ഓപ്പറേഷനു പോയ സമയത്തായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ കുന്ദേയ്ക്കും ജഗര്‍ഗുണ്ടയ്ക്കും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

നക്‌സലുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്നും തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിയിരുന്ന് ആക്രമണം നടത്തിയതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടലില്‍ നക്‌സലുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായതായി പൊലീസ് അറിയിച്ചു.

മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ വീരമൃത്യു വരിച്ചതില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അനുശോചനം രേഖപ്പെടുത്തി.

 

 

Latest