Connect with us

Kerala

നക്‌സല്‍ കമാന്‍ഡര്‍ സന്ദീപ് യാദവ് മരിച്ച നിലയില്‍

ആറ് സംസ്ഥാനങ്ങളിലായി 500ഓളം കേസുകളുള്ള പിടികിട്ടാപുള്ളിയായിരുന്നു

Published

|

Last Updated

പാറ്റ്‌ന | നൂറ്കണക്കിന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, വിവിധ സംസ്ഥാനങ്ങള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നക്‌സല്‍ കമ്മാന്‍ഡര്‍ സന്ദീപ് യാദവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ 85 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച നക്‌സലേറ്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബീഹാറിലെ ഗായാ ജില്ലയിലെ ബാങ്കെബസാര്‍ ഗ്രാമത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ആറ് സംസ്ഥാനങ്ങളിലായി സന്ദീപ് യാദവിന്റെ പേരില്‍ ഞ്ഞൂറോളം കേസുകളുണ്ട്.

മൃതദേഹം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് യാദവ്.