Connect with us

National

ഹരിയാനയില്‍ വിശ്വാസവോട്ടെടുപ്പില്‍ നയാബ് സൈനി വിജയിച്ചു

48 പേരുടെ പിന്തുണ അവകാശപ്പെട്ടാണ് നയാബ് സൈനി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാനയില്‍ ബുധനാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നയാബ് സൈനി സര്‍ക്കാര്‍ വിജയിച്ചു. 90 അംഗ നിയമസഭയില്‍ ബി ജെ പി ക്ക് 41 എം എല്‍ എ മാരാണുള്ളത്. 6 സ്വതന്ത്രരുടെയും ഹരിയാന ലോക്ഹിത് പാര്‍ട്ടിയുടെ ഏക എം എല്‍ എ ഗോപാല്‍ കാണ്ഡയുടെയും പിന്തുണ ബി ജെ പിക്കുണ്ട്. 46 ആണ് ഹരിയാന നിയമസഭിയിലെ കേവലഭൂരിപക്ഷം. ഇതില്‍ 48 പേരുടെ പിന്തുണ അവകാശപ്പെട്ടാണ് നയാബ് സൈനി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.

ജനനായക് ജനതാ പാര്‍ട്ടി ( ജെ ജെ പി ) യുമായുള്ള ബി ജെ പി സഖ്യം തകര്‍ന്നതിന് പിന്നാലെ ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടാര്‍ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇതോടെ സ്വതന്ത്ര എം എല്‍ എ മാരുടെയും ലോക്ഹിത് പാര്‍ട്ടിയുടെയും പിന്തുണയോടെ ബി ജെ പി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Latest