Connect with us

National

നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

ബി ജെ പി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എം പിയുമാണ് സൈനി.

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തു. ബി ജെ പി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എം പിയുമാണ് സൈനി. ഇന്ന് വൈകിട്ട് അഞ്ചിനായിരുന്നു സത്യപ്രതിജ്ഞ.

മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇന്ന് രാജി വച്ചിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ജനനായക് ജനതാ പാര്‍ട്ടി (ജെ ജെ പി)യുമായുള്ള ബി ജെ പി സഖ്യം തകര്‍ന്നതാണ് ഖട്ടാറിന്റെ രാജിക്ക് കാരണം. ഗവര്‍ണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിക്കത്ത് നല്‍കിയത്. ഖട്ടാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

മന്ത്രിസഭ പിരിച്ചുവിട്ട് ആറ് സ്വതന്ത്ര എം എല്‍ എമാരുടെ പിന്തുണയോടെ വീണ്ടും സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ബി ജെ പി നീക്കം.

 

Latest