രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തല്‍ വരുത്താന്‍ എന്‍ സി ഇ ആര്‍ ടി ഒരുങ്ങുന്നു. ഇന്ത്യ എന്ന് രേഖപ്പെടുത്തിയ എല്ലായിടത്തും ഭാരത് എന്നാക്കാന്‍ എന്‍ സി ഇ ആര്‍ ടി സമിതി ശുപാര്‍ശ ചെയ്തു. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച് എന്‍സിഇആര്‍ടി നിയോഗിച്ച ഏഴംഗ സമിതിയുടെതാണ് ശുപാർശ.
–
സമിതി ഐകകണ്‌ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം. ചരിത്ര പുസ്തകങ്ങളില്‍ കൂടൂതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് മാറ്റമെന്ന് സമിതി അധ്യക്ഷന്‍ സിഐ ഐസക് ഇതിനെ ന്യായീകരിച്ചു. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ മാറ്റം നടപ്പാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീഡിയോ കാണാം
---- facebook comment plugin here -----