National
പ്ലസ് ടു പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദ്, ഗുജറാത്ത് കലാപം എന്നിവ ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി
പകരം രാമക്ഷേത്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ന്യൂഡല്‍ഹി| പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി. പകരം രാമക്ഷേത്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
പുതിയ സംഭവ വികാസങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് ചരിത്രത്തെ വെട്ടിയതില്‍ എന്‍.സി.ഇ.ആര്‍.ടി നല്‍കുന്ന വിശദീകരണം. പുതിയ പാഠപുസ്തകം അടുത്ത മാസം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുമെന്നാണ് വിവരം. .
---- facebook comment plugin here -----